വർക്കല: മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും വർക്കല നഗരസഭയിലും കൃഷി ഭവനുകളുടെ ആഭിമുഖ്യത്തിൽ കർഷകദിനാഘോഷം സംഘടിപ്പിച്ചു.മികച്ച കർഷകരെ ആദരിച്ചു.വെട്ടൂർ,ഇലകമൺ,ഇടവ, ചെമ്മരുതി ഗ്രാമപഞ്ചായത്തുകളിൽ നടന്ന കർഷകദിനാഘോഷം അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇലകമണിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സൂര്യ അദ്ധ്യക്ഷത വഹിച്ചു.
ഹരിതം ജൈവവളം ഗ്രൂപ്പ് ഉത്പാദിപ്പിച്ച ജൈവവളത്തിന്റെ വിതരണോദ്ഘാടനം വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ലെനിൻരാജ്,ജില്ലാ പഞ്ചായത്ത് അംഗം ഗീതാനസീർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജുരാജ്,ഇലകമൺ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത.വി,ഉമ.എസ്.എസ്,സെൻസി.വി,സരിത്കുമാർ.എസ്,സുനു സുദേവ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ബെന്നി.കെ.ജി,കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം.പ്രേമവല്ലി,വർക്കല കൃഷി അസിസ്റ്റന്റ് ഡയറക്ടർ നസീമാബീവി.എം,അയിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ബി.എസ്.ജോസ്,ഇലകമൺ കൃഷി ഓഫീസർ ആർ.എസ്.അനശ്വര,അസിസ്റ്റന്റ് കൃഷി ഓഫീസർ ആർ.അനിൽകുമാർ എന്നിവർ സംസാരിച്ചു.
വെട്ടൂരിൽ സജിത അദ്ധ്യക്ഷത വഹിച്ചു. ഇടവയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് അദ്ധ്യക്ഷത വഹിച്ചു.
ചെമ്മരുതിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ അദ്ധ്യക്ഷത വഹിച്ചു.വർക്കല നഗരസഭയിൽ ചെയർമാൻ കെ.എം.ലാജി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.