തിരുവനന്തപുരം: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വെൽഫെയർ പാർട്ടി കോർപ്പറേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അട്ടക്കുളങ്ങരയിൽ 'പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം' സ്വാതന്ത്ര്യദിന സദസ് സംഘടിപ്പിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ.ഷഫീഖ് പരിപാടി ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി കോർപറേഷൻ കമ്മിറ്റി പ്രസിഡന്റ് ബിലാൽ വള്ളക്കടവ് അദ്ധ്യക്ഷത വഹിച്ചു.ചാല യൂണിറ്റ് പ്രസിഡന്റ് ഷാജി അട്ടക്കുളങ്ങര,അസ്‌ലം തുടങ്ങിയവർ പങ്കെടുത്തു.