ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയനിലെ യൂത്ത്മൂവ്മെന്റിന്റെയും വനിതാസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശാഖകളിലെ നിർധനരായ വിദ്യാർത്ഥികൾക്കും രോഗികൾക്കുമുള്ള ധനസഹായത്തിനുള്ള പായസചലഞ്ച് യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു.
യൂണിയൻ വൈസ് പ്രസിഡന്റ് വി.ഷാജി, യൂണിയൻ ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക്, യൂണിയൻ കൗൺസിലർ കെ.സുധീർ,എസ്.സുജാതൻ,യൂത്ത് മൂവ്മെന്റ് കൺവീനർ ശ്രീജിത്ത്.എസ്,വനിതാ സംഘം ചെയർപേഴ്സൺ ഗീതാദേവി,വൈസ്.ചെയർപേഴ്സൺ പ്രശേഭ ഷാജി,കൺവീനർ ശ്രീല ബിജു,ട്രഷർ ഷീല ത്യാഗരാജൻ,കിരൺ കൊല്ലമ്പുഴ,ശാഖ ഭാരവാഹികളായ ഉദയകുമാർ,അഡ്വ.അതുൽ,ജയപ്രസാദ്, റോയ്‌പാൽ,അനിൽകുമാർ കരിച്ചിയിൽ,യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ നിഷാന്ത്,അനുഷ്,വനിതാ സംഘം ഭാരവാഹികളായ സുശീല രാജൻ,രാധാമണി,ഷീജ അജികുമാർ,ഷേർളി സുദർശൻ,അനില ബിജു,ബിന്ദു ബിനു, മേഖല ഭാരവാഹികളായ ജയശ്രീ വഞ്ചിയൂർ,ഷൈലജ പ്രകാശ്,രോഹിണി വിജു,ജ്യോതി.കെ.പി,നിത്യസോജി, ബീന പ്രകാശ്,സിനി.എസ്,ലൈന.എസ്,ലിസി സുനിൽ,രതിമോൾ വി.ആർ എന്നിവർ നേതൃത്വം നൽകി.