hi

കിളിമാനൂർ: കിളിമാനൂർ ഗവ എൽ.പി സ്‌കൂളിൽ സ്വാതന്ത്ര്യ ദിനഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ചങ്ങാതിക്കൊരു തൈ പദ്ധതിയുടെ ഉദ്ഘാടനം നടന്നു.സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് കവിയും സാംസ്‌കാരിക പ്രവർത്തകനുമായ കുടിയേല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ എസ്.എം.സി ചെയർമാൻ രതീഷ് പോങ്ങനാട് അധ്യക്ഷനായി. സ്‌കൂൾ പ്രഥമാധ്യാപിക ലേഖാകുമാരി സ്വാഗതം പറഞ്ഞു.ബി.ആർ.സി ബി.പി.സി കെ. നവാസ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജി.രാധാകൃഷ്ണൻ നായർ,വിദ്യാഭ്യാസ ആരോഗ്യസ്ഥിരം സമിതി ചെയർമാൻ കൊട്ടറ മോഹൻ കുമാർ,പി.ടി.എ പ്രസിഡന്റ് അൻസി, എം.പി.ടി.എ പ്രസിഡന്റ് നിഷി, ബി.എസ്.റെജി എന്നിവർ പങ്കെടുത്തു.