photo

നെടുമങ്ങാട്: കൃഷിയെയും കർഷകരെയും സംരക്ഷിക്കാൻ വിവിധ പദ്ധതികളാണ് സംസ്ഥാനസർക്കാർ നടപ്പിലാക്കുന്നതെന്നും കർഷക ക്ഷേമ വകുപ്പ് പലവിധത്തിലുള്ള പ്രോത്സാഹന നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും മന്ത്രി ജി.ആർ.അനിൽ. നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ വിവിധ കൃഷിഭവനുകളിൽ സംഘടിപ്പിച്ച കർഷക ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടി കർഷകർ, ക്ഷീരകർഷകർ,നെൽ കർഷകർ, വാഴ, പച്ചക്കറി കർഷകർ എന്നിവരെ ആദരിച്ചു. നെടുമങ്ങാട് കൃഷിഭവനിൽ നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജയും കരകുളം കൃഷിഭവനിൽ പഞ്ചായത്ത് പ്രസിഡന്റ് യൂ. ലേഖാറാണിയും അദ്ധ്യക്ഷത വഹിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി,തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, കൃഷിഭവൻ ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.