ആറ്റിങ്ങൽ:കർഷക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം കണ്ണീർ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ നാലുമുക്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച കണ്ണീർ ദിന പ്രതിഷേധ സംഗമം കേരള പ്രദേശ് കർഷക കോൺഗ്രസ് സംസ്ഥന വൈസ് പ്രസിഡന്റ് അടയമൺ എസ്.മുരളീധരൻ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് ആറ്റിങ്ങൽ മനോജ് അദ്ധ്യക്ഷതവഹിച്ചു. ജില്ലാ ഭാരവാഹികളായ മണനാക്ക് ഷിഹാബുദ്ദീൻ,അഭിലാഷ് ചാങ്ങാട്,നഗരൂർ ശ്രീകുമാർ,ചന്ദ്രിക മണ്ഡലം പ്രസിഡന്റുമാരായ രോഹൻ,അപ്പുക്കുട്ടൻ നായർ,സുബ്രഹ്മണ്യൻ,ദിവാകരൻ പിള്ള,പ്രസാദ്,തമ്പി,പ്രമോദ്,തുളസി ദാസ്,അഡ്വ.സുരേഷ് ഇക്ബാൽ,അമൃത ലാൽ,മോഹൻലാൽ എന്നിവർ പങ്കെടുത്തു.