karshaka-dinacharanam

കല്ലമ്പലം: കരവാരം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാചരണം ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.കാർഷിക വിപണന സ്റ്റാൾ,ഭക്ഷ്യമേള എന്നിവ സംഘടിപ്പിച്ചു.മികച്ച കർഷകരെ ആദരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി അദ്ധ്യക്ഷനായി. ജൈവ പച്ചക്കറിക്കൃഷി എന്ന വിഷയത്തിൽ മുൻ ഡെപ്യൂട്ടി ഡയറക്ടർ സി.വി.നാരായണൻ നായർ ക്ലാസെടുത്തു.വൈസ് പ്രസിഡന്റ് ലതിക.പി.നായർ,കൃഷി ഓഫീസർ അനൂപ് ചന്ദ്രൻ,കൃഷി അസിസ്റ്റന്റ് ഡയറക്ടർ സബിത.എസ്.ആർ,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഉല്ലാസ് കുമാർ,പ്രസീത,ദീപ പങ്കജാക്ഷൻ,ഇന്ദിര സുദർശൻ,പഞ്ചായത്തംഗങ്ങളായ എം.കെ.ജ്യോതി,എം.എ.കരിം,വികസന സമിതി അംഗങ്ങളായ മോഹനൻ,എസ്.മധുസൂദനക്കുറുപ്പ്,സി.ഡി.എസ് ചെയർപേഴ്സൺ വിലാസിനി തുടങ്ങിയവർ പങ്കെടുത്തു.