നെടുമങ്ങാട് : അരുവിക്കര അഗ്രിക്കൾച്ചർ വർക്കേഴ്സ് വെൽഫയർ സഹകരണ സംഘം വാർഷിക സമ്മേളനം ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മൈലം വൈ.എം.സി.എ ഹാളിൽ നടന്ന യോഗത്തിൽ സംഘം പ്രസിഡന്റ്‌ ജെ.ശോഭനദാസ് അദ്ധ്യക്ഷത വഹിച്ചു.ഡോ. പ്രദീപ് സി.എസ് മുഖ്യാതിഥിയായി.വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ലില്ലി മോഹൻ,നെടുമങ്ങാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എൻ.ആർ ബൈജു,പാലോട് കർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്‌ എസ്.സഞ്ജയകുമാർ,മൈലം വാർഡ് മെമ്പർ മറിയക്കുട്ടി,കേരള സംസ്ഥാന കോഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷൻ ഡയറക്ടർ എ.സുകുമാരൻ നായർ,അരുവിക്കര ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ സജീവ്കുമാർ വി.എസ്,കാച്ചാണി റൂറൽ ഡെവലപ്പ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്‌ കാച്ചാണി രവി,അരുവിക്കര ഗ്രാമപഞ്ചായത്ത് മെമ്പർ കെ.രമേശ് ചന്ദ്രൻ,ചെറിയകൊണ്ണി ക്ഷീരസംഘം പ്രസിഡന്റ്‌ ജെ. ജോയികുമാർ എന്നിവർ പങ്കെടുത്തു.