കള്ളിക്കാട്:കള്ളിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി സഹകരിച്ച് നടത്തിയ കർഷക ദിനാചരണവും ആദരിക്കലും സി.കെ.ഹരീന്ദ്രൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.വിവിധ മേഖലകളിലെ 10 കർഷകരെ ആദരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു വി.രാജേഷ്,ബ്ലോക്ക് പഞ്ചായത്തംഗം സതീഷ് കുമാർ,കൃഷി ഡെപ്യൂട്ടി ഡയറക്ടർ ടി.മഹേഷ്,അസിസ്റ്റന്റ് ഡയറക്ടർ സി.ബിജു,കൃഷി ഓഫീസർ കെ.എസ്.ശരണ്യ,ജനപ്രതിനിധികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.