ബാലരാമപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്ത് കർഷകദിനാചരണം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ പ്രീജ പച്ചക്കറി തൈ വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, ബ്ലോക്ക് മെമ്പർമാരായ ആർ.എസ് വസന്തകുമാരി, വൈസ് പ്രസിഡന്റ് ഷാമിലാബീവി,എം.ബി അഖില,സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ.ഫ്രെഡറിക് ഷാജി, വത്സലകുമാരി,ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ, സ്നേഹ റൂബൻ, മെമ്പർ സുനിത എന്നിവർ പങ്കെടുത്തു. ലൈല (ജൈവ കർഷക),അനൂപ്.എസ്.തങ്കരാജ് (വിദ്യാർത്ഥി കർഷകൻ),രാജേന്ദ്രൻ (മുതിർന്ന കർഷകൻ),ശോഭന.കെ (എസ്.സി കർഷക),രത്നാകരൻ (സമ്മിശ്രകർഷകൻ),ചന്തു.ബി.എസ് (ക്ഷീരകർഷകൻ), കൃഷ്ണതുളസി കൃഷിക്കൂട്ടം (മികച്ച പുഷ്പകൃഷി),ശ്രീദുർഗ കൃഷിക്കൂട്ടം(പച്ചക്കറി കൃഷി), ബാബുരാജ് (പച്ചക്കറി കർഷകൻ), വിജയകുമാർ.എസ് (വാഴകൃഷി) എന്നിവരെ മികച്ച കർഷകരായി തിരഞ്ഞെടുത്തു.