general

ബാലരാമപുരം: കാമരാജ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ നെല്ലിമൂട് ബ്രാഞ്ച് കമ്മിറ്റി ഏറ്റവും നല്ല കർഷകനായി തിരഞ്ഞെടുത്ത ഷാജി ജോണിനെ കാമരാജ് ഫൗണ്ടേഷൻ ദേശീയ ചെയർമാൻ ഡോ.എ. നീലലോഹിതദാസ് അദ്ദേഹത്തിന്റെ കൃഷിയിടത്ത് എത്തി ഫലകവും ഷാളും അണിയിച്ച് ആദരിച്ചു. കാമരാജ് ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ വി.സുധാകരൻ,നെല്ലിമൂട് പ്രഭാകരൻ,ഗാന്ധിയൻ ബാല കേന്ദ്ര രക്ഷാധികാരി കമ്മിറ്റി കൺവീനർ ജി.ബാല ഗംഗാധരൻ നായർ, കാമരാജ് ഫൗണ്ടേഷൻ നെല്ലിമൂട് ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് ടി. സദാനന്ദൻ,സെക്രട്ടറി വി. രത്ന രാജ്, എം.പൊന്നയ്യൻ,ജെ.കുഞ്ഞുകൃഷ്ണൻ,കെ.വിശ്വംഭരൻ,ടി.ശ്രീകുമാർ,മണ്ണക്കല്ല് രാജൻ,ബൈജു നെല്ലിമൂട്, എം.ആർ.വിജയ ദാസ്,തങ്കരാജ്,കെ.സുധാകരൻ,സി.വി ജയരാജ് തുടങ്ങിയവർ സംസാരിച്ചു.