പാലോട്: ആനാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷകദിനാഘോഷം അഡ്വ.ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.വിവിധ മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കർഷകരെയും,കർഷക തൊഴിലാളികളെയും,കൃഷിക്കൂട്ടങ്ങളെയും ആദരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ശ്രീകല അദ്ധ്യക്ഷയായി.ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ എസ്.സുനിത മുഖ്യപ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പാണയം നിസാർ,ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്.ഷൈലജ,സജി വേങ്കവിള,കെ.ലീലാമ്മ,കൃഷി ഓഫീസർ ജിതിൻ.വി.വി തുടങ്ങിയവർ പങ്കെടുത്തു.കേരസമിതി,ഇക്കോഷോപ്പ്,കാർഷിക കർമ്മസേന,കൃഷിക്കൂട്ടങ്ങൾ,കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തിൽ വിപണന സ്റ്റാളുകളും സംഘടിപ്പിച്ചു.