തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ആർക്കിടെക്ചർ കോഴ്സിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു. സർക്കാർ, എയ്ഡഡ് എൻജിനിയറിംഗ് കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടപടികളും തുടങ്ങി. 22ന് വൈകിട്ട് 5വരെ പുതുതായി ഓപ്ഷൻ നൽകാം. വിവരങ്ങൾ ww.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487