വിതുര: വിതുര എം.ജി.എം പൊന്മുടിവാലി പബ്ലിക് സ്കൂളിൽ ആരംഭിക്കുന്ന എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് നടക്കും.

ആനാട് മോഹൻദാസ് എൻജിനിയറിംഗ് കോളേജ് ആൻഡ് ടെക്നോളജി സെക്രട്ടറി റാണി മോഹൻദാസ് വിദ്യാർത്ഥി പ്രതിനിധി കൃപ.എം.എസിന് കേരളകൗമുദി പത്രം നൽകി ഉദ്ഘാടനം ചെയ്യും. കേരളകൗമുദി സർക്കുലേഷൻ മാനേജർ സേതുനാഥ് മലയാലപ്പുഴ, ഏരിയാ സർക്കുലേഷൻ മാനേജർ പ്രദീപ് കാച്ചാണി, എം.ജി.എം സ്‌കൂൾ അഡ്മിൻ മാനേജർ ആർ.സുനിൽകുമാർ,പ്രിൻസിപ്പൽ ദീപ സി.നായർ,വൈസ് പ്രിൻസിപ്പൽ സ്മിതാരാജീവ്,മാനേജർ അഡ്വ.എൽ.ബീന,കോ-ഓർഡിനേറ്റർ അഞ്ജു.പി.എസ്, കേരളകൗമുദി സർക്കുലേഷൻ ഇൻസ്പെക്ടർ ആനാട് രതീഷ്, എം.ജി.എം സ്കൂൾ ഹെഡ് ബോയ് മുഹമ്മദ് റസാൻ,ഹെഡ് ഗേൾ ഷൈമാഷാജി,കേരളകൗമുദി വിതുര ലേഖകൻ കെ.മണിലാൽ എന്നിവർ പങ്കെടുക്കും. ആനാട് മോഹൻദാസ് എൻജിനിയറിംഗ് കോളേജ് ആൻഡ് ടെക്നോളജിയാണ് സ്‌കൂളിലേക്കാവശ്യമായ പത്രം സ്‌പോൺസർ ചെയ്‌തിരിക്കുന്നത്.