വിഴിഞ്ഞം: കോട്ടുകാലിൽ വീട് വളപ്പിലെ കിച്ചൻ ഗാർഡൻ പദ്ധതി കോട്ടുകാൽ പഞ്ചായത്ത് വാർഡ് അംഗങ്ങൾ ചേർന്ന് ഉദ്ഘാടനം ചെയ്തു. വീടുകളിലും വളപ്പുകളിലും ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതിയാണിത്. അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി കോട്ടുകാൽ പഞ്ചായത്തിലെ മരുതൂർക്കോണം വാർഡിൽ നിർമ്മിച്ച മോഡൽ ഫാം സ്കൂളിന്റെയും മോഡൽ ഫാം സ്കൂളിൽ വിളവെടുത്ത വിഷരഹിത പച്ചക്കറികളുടെ ആദ്യ വിൽപ്പനയും കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖയ്ക്ക് നൽകിക്കൊണ്ട്
അദാനി വിഴിഞ്ഞം പോർട്ട് സി.ഇ.ഒ പ്രദീപ് ജയറാം നിർവഹിച്ചു.
സി.എസ്.ആർ ഹെഡ് സെബാസ്റ്റ്യൻ ബ്രിട്ടോ അദാനി വിഴിഞ്ഞം പോർട്ട് ഓപ്പറേഷൻ ഹെഡ് തുഷാർ റാത്തേക്കർ, കോർപ്പറേറ്റ് അഫയേഴ്സ് ഹെഡ് ഡോ.അനിൽ ബാലകൃഷ്ണൻ, കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, മുൻ പഞ്ചായത്ത് മെമ്പർ മൻമോഹൻ, മരുതൂർക്കോണം വാർഡ് കൗൺസിലർ അമ്പിളി,സീനിയർ പ്രോഗ്രാം ഓഫീസർ രാകേഷ് എന്നിവർ പ്രസംഗിച്ചു.