ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പൂങ്കോട് രാജീവ് ഗാന്ധി നാഷണൽ സ്വിമ്മിംഗ് പൂളിൽ നിർമ്മിച്ച കെ.എം.മാണി സ്മാരക പ്രവേശനകവാടം പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ് ഉദ്ഘാടനം ചെയ്തു.മെമ്പർ ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അനുപമ രവീന്ദ്രൻ,രാജേഷ്,താന്നിവിള ബിനു,ശിവന്തക രാജൻ,ശോഭനകുമാർ തുടങ്ങിയവർ പങ്കെടുത്തു.ക്ലബ് ചെയർമാൻ സി.ആർ.സുനു സ്വാഗതവും അസിസ്റ്റന്റ് എൻജിനിയർ സിന്ധു നന്ദിയും പറഞ്ഞു.