scbki

മുടപുരം: കിഴുവിലം സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം കർഷക ദിനത്തിൽ വിവിധ പരിപാടികളോടെ ബാങ്ക് ഹെഡ് ഓഫീസിൽ സംഘടിപ്പിച്ചു. രാവിലെ 9ന് നടന്ന കർഷക കൂട്ടായ്മയിൽ മാതൃക കർഷകരെ ആദരിച്ചു. വെള്ളായണി കാർഷിക കോളേജിലെ പ്രൊഫ. ഡോ.ജെ.എസ്.ബിന്ദു ക്ലസെടുത്തു.കാർഷികസെമിനാർ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ ഉദ്‌ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ജെ.ശശി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.അനിൽകുമാർ സ്വാഗതം പറഞ്ഞു. ഭരണ സമിതി അംഗങ്ങളായ ബി.സുദർശനൻ,എസ്.അനി,എ.ഷമീർ,എൻ.സുദേവൻ,കെ.ഷാനവാസ്,എസ്.അല്ലിക,എൽ.ബിന്ദു,എം.എസ്.സതി ദേവി,എ.ആർ.താഹ,ബി.ദേവരാജൻ,ബി.ദേവരാജൻ,എ.ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബാങ്ക് അംഗങ്ങളുടെയും ബാങ്ക് ജീവനക്കാരുടെയും മക്കൾക്കും ബാങ്ക് പ്രവർത്തന പരിധിയിലുള്ള സ്കൂളുകളിൽ ഉയർന്ന വിജയംനേടിയ കുട്ടികളെയും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എസ് ശ്രീകണ്ഠൻ,​ പഞ്ചായത്ത് മെമ്പർമാരായ അനന്തകൃഷ്ണൻ നായർ,കടയറ ജയചന്ദ്രൻ,ജയന്തി കൃഷ്ണ എന്നിവർ അനുമോദിച്ചു.