തിരുവനന്തപുരം: പേവിഷ പ്രതിരോധ വാക്സിൻ ലോബി സംസ്ഥാനത്ത് സജീവമാണെന്നും പ്രശ്നം നിലനിൽക്കേണ്ടത് അവരുടെ ആവശ്യമാണെന്നും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ പറഞ്ഞു. കോൺഫെഡറേഷൻ ഒഫ് റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ (കോർവ) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച തെരുവുനായ ശല്യത്തിനെതിരെയുള്ള ശ്രദ്ധക്ഷണിക്കൽ സമരപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരള കോർവ പ്രസിഡന്റ് മുരളീധരൻ പുതുക്കാട് അദ്ധ്യക്ഷനായിരുന്നു.ജനറൽ സെക്രട്ടറി അജിത് കുമാർ,മുൻ സംസ്ഥാന പ്രസിഡന്റ് എം.എസ്.വേണുഗോപാൽ, വർക്കിംഗ് പ്രസിഡന്റ് അനിൽകുമാർ, വൈസ് പ്രസിഡന്റ് ബീരാൻ കോഴിക്കോട്, ഫ്രാറ്റ് ജനറൽ സെക്രട്ടറി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.