മലയിൻകീഴ്: രാഷ്ട്രീയ ജനതാദൾ എസ്.സി.എസ്.ടി സെന്റർ ജില്ലാ സമ്മേളന സ്വാഗതസംഘം രൂപവത്കരിച്ചു. ആർ.ജെ.ഡി ദേശീയ സമിതിയംഗം ഡോ.എൻ.എം.നായർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കൈമനം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ,സോഷ്യലിസ്റ്റ് നേതാവ് ചാരുപാറ രവി,ജി.എൻ.വില്യം,മാവേലിക്കര മാധവൻ,ചാല സുരേന്ദ്രൻ എന്നിവരെ അനുസ്മരിച്ചു. ആർ.ജെ.ഡി സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. എൻ.ബി.പദ്മകുമാർ,അരുൺ ചാരുപാറ,മേപ്പൂക്കട മധു എന്നിവർ പങ്കെടുത്തു.