മലയിൻകീഴ്: കൃപ ചാരിറ്റീസിന്റെ കൺവീനറും പത്രപ്രവർത്തകയും സാമൂഹ്യപ്രവർത്തകയുമായ പി.സുബിഹാ മാഹീന് കാസർഗോഡ് കേന്ദ്രീകരിച്ചുള്ള ജയനാദം പബ്ലിക്കേഷൻസിന്റെ 2024ലെ പുരസ്കാരം മന്ത്രി ജി.ആർ.അനിൽ ഇന്ന് നൽകും. രാവിലെ 8ന് അജന്തയിൽ ചേരുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ,കെ.എം.ജെ.സി പ്രസിഡന്റ് കരമന ബയാർ,​ ഇന്ത്യ അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ സെക്രട്ടറി ജനറൽ കലാപ്രേമി ബഷീർ ബാബു, എൻ.ആർ.ഐ വെൽഫെയർ കമ്മിറ്റി ജനറൽ സെക്രട്ടറി നിധിൻ അഷറഫ്‌ കുളമൂട്ടം, കൃപ ചാരിറ്റീസ് വൈസ് ചെയർ പേഴ്സൺ അഡ്വ.ഷബ്‌ന അൻസർ,സ്നേഹ സാന്ദ്രം ട്രസ്റ്റ് സെക്രട്ടറി ഷീജ സാന്ദ്ര എന്നിവർ പങ്കെടുക്കുമെന്ന് അവാർഡ് കമ്മിറ്റി കൺവീനർ ഖാലിദ് പൂവൽ അറിയിച്ചു. പ്രശംസാപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് ജയനാദം പുരസ്കാരം.