30

ഉദിയൻകുളങ്ങര: കൊല്ലയിൽ പഞ്ചായത്തിലെ കൃഷിഭവന്റെ കീഴിൽ പ്രവർത്തിക്കുന്ന കൊല്ലയിൽ കാർഷിക കർമ്മസേനയുടെ ഇക്കോഷോപ്പിൽ പുതിയതായി പച്ചക്കറി വിപണനം ഉദ്ഘാടനംചെയ്തു. കാർഷിക കർമ്മസേനയുടെ ഓഫീസിനു മുന്നിൽ സെക്രട്ടറി ശ്രീകുമാരൻ നായർ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഡോ.എൻ.എസ്.നവനീത്കുമാർ ഉദ്ഘാടനം ചെയ്തു. കർമ്മസേന പ്രസിഡന്റ് എ.വിജയൻ, വാർഡ് മെമ്പർ ബിന്ദു ബാല, സി.കെ.സിനികുമാരി, കൃഷി ഓഫീസർ ലീന,​ കർമ്മസേന ടെക്നീഷ്യന്മാർ എന്നിവർ പങ്കെടുത്തു. ഇക്കോഷോപ്പിൽ നാടൻ പച്ചക്കറികൾ, മുട്ട, തേൻ, തേങ്ങ, വാഴക്കുല, പച്ചക്കറി തൈകൾ, പച്ചക്കറി വിത്തുകൾ, ജൈവവളങ്ങൾ, ജൈവകീടനാശിനികൾ, കീടനാശിനി തളിക്കുന്ന സ്പ്രയർ, ചെടിച്ചട്ടികൾ, ഗ്രോബാഗ്, ഫിറോമോൺ കെണി, മഞ്ഞ കെണി, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, കുമ്മായം, ഡോളോമൈറ്റ്, ചകിരിച്ചോർ ബ്ലോക്ക്, അയർ തുടങ്ങിയവ വില്പനയ്ക്കുണ്ട്.