36

ഉദിയൻകുളങ്ങര: കള്ളിക്കാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാചരണം പാറശാല നിയോജകമണ്ഡലം എം.എൽ.എ സി.കെ.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം അദ്ധ്യക്ഷന്മാരായ ആർ.വിജയൻ മൈലക്കര, എൽ.സാനുമതി, സദാശിവൻ കാണി, ബ്ലോക്ക് മെമ്പർ സതീഷ് കുമാർ, വൈസ് പ്രസിഡന്റ് ബിന്ദു വി.രാജേഷ് എന്നിവർ ആശംസകളറിയിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്‌ടർ മഹേഷ്, കൃഷി അസി. ഡയറക്‌ടർ സി.ബിജു,​ കൃഷി ഓഫീസർ കെ.എസ്.ശരണ്യ എന്നിവർ കൃഷിപദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റുമാരായ ചിഞ്ചു, ശ്രീദേവി, സാബു തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിലെ 10 കർഷകരെ ആദരിച്ചു.