തിരുവനന്തപുരം: മനുഷ്യക്കടത്ത് തടയുന്നതിനും ഇതുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള ഏകദിന സെമിനാർ ഇന്ന് തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിൽ നടക്കും. പൊലീസും അസോസിയേഷൻ ഫോർ വോളന്ററി ആക്ഷൻ എന്ന സംഘടനയും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്.രാവിലെ 10ന് പൊലീസ് മേധാവി രവാഡ ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.എ.ഡി.ജി.പി എസ്.ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തും.
ഇന്റലിജൻസ് എ.ഡി.ജി.പി പി. വിജയൻ, എസ്.സി.ആർ.ബി ഐ.ജി പി. പ്രകാശ്, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി എസ്. അജീതാബീഗം, ഇന്റലിജൻസ് ഡി.ഐ.ജി ആർ. നിശാന്തിനി, സൈബർ എസ്.പി അങ്കിത് അശോകൻ, ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ സെക്രട്ടറിയും സീനിയർ സിവിൽ ജഡ്‌ജുമായ എസ്. ഷംനാദ്, പ്രേംനാഥ് .പി എന്നിവർ ചർച്ചകളിൽ പങ്കെടുക്കും.