1

വിഴിഞ്ഞം: ഓട്ടോറിക്ഷയിലെ ഹെഡ്ലൈറ്റ് വെളിച്ചം കണ്ണിലടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ, ഓട്ടോഡ്രൈവർക്ക് കുത്തേറ്റ സംഭവത്തിൽ ഒന്നാംപ്രതി അറസ്റ്റിൽ.വിഴിഞ്ഞം സ്വദേശി ജഗൻ എന്ന് വിളിക്കുന്ന അഹി രാജിനെയാണ് (28) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.രണ്ടാംപ്രതി കോട്ടപ്പുറം തുലവിള പള്ളിക്കിണറിന് താഴെ മൂവ്‌മെന്റ് വിജയനെന്ന് വിളിക്കുന്ന വിജയനെ (27) നേരത്തെ അറസ്‌റ്റ് ചെയ്തിരുന്നു.

വിഴിഞ്ഞം കരയടിവിള ഭാഗത്ത് ഇക്കഴിഞ്ഞ 12ന് രാത്രിയായിരുന്നു സംഭവം.ഓട്ടോ ഡ്രൈവർ ദിലീപിനാണ് കുത്തേറ്റത്.ഹെഡ് ലൈറ്റ് വെളിച്ചം കണ്ണിലടിച്ചതും ഇവിടിരുന്ന് ലഹരി വസ്‌തുക്കൾ ഉപയോഗിച്ചത് വിലക്കിയതുമാണ് കത്തിക്കുത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ അറസ്റ്റ് ചെയ്തു.