തിരുവനന്തപുരം: കേരള ഡെമോക്രാറ്റിക് പാർട്ടി (കെ.ഡി.പി) സംസ്ഥാന കമ്മിറ്റി ഓഫീസ് പാളയം എക്സ്ട്രാ പൊലീസ് റോഡിൽ സംസ്ഥാന പ്രസിഡന്റ് കെ.ജെ.ജോസ്‌മോൻ ഉദ്ഘാടനം ചെയ്തു. കടകംപള്ളി സുകു അദ്ധ്യക്ഷത വഹിച്ചു.ബാബു തോമസ് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി സാജു.എം.ഫിലിപ്പ്,ട്രഷറർ പ്രദീപ് കരുണാകരപിള്ള, ജനറൽ സെക്രട്ടറി റോയി കോണത്താറ്റ്, ബലരാമൻ നായർ,കെ.സി.കാർത്തികേയൻ,ലതാ മേനോൻ, ആർ.പ്രകാശ് കുമാർ, ജില്ലാ പ്രസിഡന്റ് ശരൺ.ജെ.നായർ,പനവൂർ ഹസൻ,ഷിബുലാൽ, ശ്യാംലാൽ, സിയാദ് കരീം, കെ.ഡി.വി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സന്ധ്യശ്യാം,ആദർശ്, പ്രഭ ടീച്ചർ,വിജയകുമാരി,അർച്ചന,ജയലക്ഷ്മി എന്നിവർ സംസാരിച്ചു.