chenkal-temple

പാറശാല: മഹേശ്വരം ശ്രീശിവപാർവതി ക്ഷേത്രത്തിൽ ചിങ്ങപ്പുലരിയിൽ ഐശ്വര്യ സമൃദ്ധിക്കായി ലക്ഷാർച്ചന നടന്നു.രാവിലെ നടന്ന മഹാഗണപതിഹോമത്തിനും ശേഷം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ലക്ഷാർച്ചനയ്ക്ക് തിരിതെളിച്ചു.തുടർന്ന് ദീപാരാധനയും തുടർന്ന് അഭിഷേകവും നടന്നു.ചിങ്ങപ്പുലരി പ്രമാണിച്ച് ക്ഷേത്രത്തിൽ രാവിലെ മുതൽ തന്നെ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.