തിരുവനന്തപുരം: നാടാർ,ഈഴവ വിഭാഗങ്ങളെ മതപരിവർത്തനം ചെയ്യുന്ന നടപടി തടയണമെന്നാവശ്യപ്പെട്ട് നാടാർ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി.സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസ് ഉദ്ഘാടനം ചെയ്തു. വി.എസ്.ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ,തിരുവനന്തപുരം ലത്തീൻ രൂപത വികാരി ഫാ.ലാബറിൻ യേശുദാസ്,നാടാർ സർവീസ് ഫോറം ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ,ലത്തീൻ സമുദായ ഐക്യവേദി ഭാരവാഹി ഫ്രാൻസിസ് ആൽബർട്ട്,തിരുവനന്തപുരം ഹോസ്റ്റൽ വ്യൂ പ്രസിഡന്റ് അമല ദാസൻ പെരേര,കെ.എൽ.സി.എ മുൻ സംസ്ഥാന പ്രസിഡന്റ് ആന്റോ മാർസലിൻ,എം.ക്ലമൻസ്,വി.എസ്.ഡി.പി സംസ്ഥാന പ്രസിഡന്റ് ശ്യാം ലൈജു,അഡ്വക്കേറ്റ് സുദേവൻ തുടങ്ങിയവർ പങ്കെടുത്തു.