തിരുവനന്തപുരം:ശ്രീചിത്തിര തിരുനാൾ എൻജിനീയറിംഗ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ്,ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ചേർന്ന് നിർമ്മിച്ച പുതിയ വീട് ഭവന ബൈജുവിനും കുടുംബത്തിനും കൈമാറി.കുടുംബത്തിന് മലയിൻകീഴിലുണ്ടായിരുന്ന 3 സെന്റ് സ്ഥലത്താണ് വീട് നിർമ്മിച്ചത്.മന്ത്രി കെ.ബി ഗണേശ്കുമാർ താക്കോൽ ദാനം നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ.സി.സതീഷ് കുമാർ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബാജി.കെ,വോളണ്ടിയർമാരായ അഭയ്,ഗംഗ,ഷാഹിർ,അന്നു എന്നിവർ പങ്കെടുത്തു.
കേരള ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേർന്ന് നടപ്പിലാക്കുന്ന സ്വപ്നക്കൂട് പദ്ധതിയുടെ ഭാഗമായാണ് വീട് നിർമ്മിച്ചു നൽകിയത്.