പാലോട്: നന്ദിയോട് പഞ്ചായത്തിലെ ചെല്ലഞ്ചി പാലത്തിൽ കൂടു കൂട്ടിയിട്ടുള്ള തേനീച്ചകൾ യാത്രക്കാർക്കും, പരിസരവാസികൾക്കും കനത്ത ഭീഷണിയായിട്ടും അധികാരികൾ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. പാലത്തിനടിയിലെ തേനീച്ചക്കൂടുകളിൽ നിന്നും മിക്ക ദിവസവും തേനീച്ചകൾ ഇളകി അക്രമകാരികളാകാറുണ്ട്. പലരേയും ഇതിനകം തേനീച്ച ആക്രമിച്ചിട്ടുണ്ട്. വളർത്തു മൃഗങ്ങളേയും കടിക്കാറുണ്ട്.നിരവധി സന്ദർശകരാണ് കുടുംബസമേതം ചെല്ലഞ്ചി പാലം കാണാനായി എത്തുന്നത്. ഇവരും ഭീതിയിലാണ്. സ്കൂൾ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന വഴി കൂടിയായതിനാൽ രക്ഷകർത്താക്കളും ഭയപ്പാടിലാണ്. തേനീച്ചകളെ നശിപ്പിക്കാൻ അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.