chcgeett

മുടപുരം: കിഴുവിലം ഗ്രാമ പഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത്‌ ഗ്രാന്റ് 15 ലക്ഷം രൂപ ഉപയോഗിച്ച് സ്ഥാപിച്ച പുതിയ ലബോറട്ടറിയുടെയും ഗ്രാമ പഞ്ചായത്ത്‌ ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.വിനിത സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോ.പദ്മപ്രസാദ്,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സുലഭ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.സുനിൽ,പഞ്ചായത്ത് മെമ്പർമാരായ ജയന്തി കൃഷ്ണൻ,പ്രസന്ന.എ,ആർ.വത്സലകുമാരി, ജി.ഗോപകുമാർ,സൈജ നാസർ,പി.പവനചന്ദ്രൻ,സലീന റഫീഖ്,അനീഷ്.പി,ഡോ.അനോജ്.എസ്,പഞ്ചായത്ത് സെക്രട്ടറി ഡി.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.