നടിയും അവതാരകയുമായ ആര്യയും ഡിജെയും കൊറിയോഗ്രാഫറുമായ സിബിൻ ബെഞ്ചമനും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. മകൾ ഖുഷി ആണ് വിവാഹവേദിയിലേക്ക് ആര്യയെ കൈപിടിച്ച് കയറ്റിയത്. ആര്യയ്ക്ക് സിബിൻ താലി ചാർത്തുമ്പോഴും വേദിയിൽ നിറചിരിയുമായി നിൽക്കുന്ന ഖുഷിയെ കാണാമായിരുന്നു. വർഷങ്ങളായി ആര്യയുടെ അടുത്ത സുഹൃത്താണ് സിബിൻ. കഴിഞ്ഞ മേയ് മാസത്തിലാണ് ആര്യയും സിബിനും വിവാഹിതരാവാൻ പോവുന്ന വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്.