k

കോവളം : സാമൂഹിക പുരോഗതിയിൽ കേരളം കൈവരിച്ച എല്ലാ നേട്ടങ്ങൾക്കും നിദാനമാവുന്നത് ശ്രീനാരായണ ഗുരുദേവന്റെ ദർശനവും അദ്ദേഹം തുടങ്ങിവച്ച വിദ്യാഭ്യാസ സമ്പ്രദായവുമാണെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർവെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.ഒരു ജനസഞ്ചയത്തെ വിദ്യയിലൂടെ കൈപിടിച്ചുയർത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നതിൽ ഗുരുദേവന്റെ പങ്ക് വളരെ വലുതാണ്.എസ്. എൻ ഡി.പി യോഗം കോവളം യൂണിയനിലെ മുട്ടയ്ക്കാട് ശാഖ പുതുതായി നിർമ്മിച്ച മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു വിഭാഗം എഴുത്തുകാരും രാഷ്ട്രീയ നേതാക്കളും ഗുരുദേവ ദർശനത്തെ തെറ്റായി വ്യാഖ്യാനിക്കുകയും തെറ്റിദ്ധാരണ പരത്തുകയും അതുവഴി സമൂഹത്തിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുകയുമാണ്. സ്വത്വബോധം നഷ്ടപ്പെട്ട് സമൂഹത്തിൽ പിന്നാക്കം പോയിരുന്ന ഈഴവ സമൂഹം ഇന്ന് ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.യോഗത്തിൽ ശാഖാ പ്രസിഡന്റ് എ. സതികുമാർ അദ്ധ്യക്ഷനായിരുന്നു. കോവളം യൂണിയൻ പ്രസിഡന്റ് ടി. എൻ. സുരേഷ്, സെക്രട്ടറി തോട്ടം പി.കാർത്തികേയൻ, യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്,വനിതാസംഘം കേന്ദ്രസമിതി ട്രഷറർ ഗീതാ മധു, ഡോ. പി. പല്പു സ്മാരക യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ, പത്രാധിപർ കെ. സുകുമാരൻ സ്മാരക യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്, കോട്ടയം ശ്രീനാരായണ പഠനകേന്ദ്രം ഡയറക്ടർ എ.ബി. പ്രസാദ്കുമാർ, നെടുമങ്ങാട് രാജേഷ്, കോവളം യൂണിയൻ മുൻ വൈസ് പ്രസിഡന്റ് എസ്. മോഹനകുമാർ, യൂണിയൻ ഭാരവാഹികളായ കരുംകുളം പ്രസാദ്, മംഗലത്തുകോണം ആർ.തുളസീധരൻ, കട്ടച്ചൽക്കുഴി പ്രദീപ്, മണ്ണിൽ മനോഹരൻ, ഡോ. ബി. വി നന്ദകുമാർ, വനിതാസംഘം സെക്രട്ടറി ഗീതാമുരുകൻ, വൈസ് പ്രസിഡന്റ് എച്ച്. സുകുമാരി യൂത്ത്മൂവ്മെന്റ് ജില്ലാ കൺവീനർ മുല്ലൂർ വിനോദ് കുമാർ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് അനുരാമചന്ദ്രൻ, സെക്രട്ടറി വിജേഷ് ആഴിമല,സൈബർ സേന ചെയർമാൻ ശ്രീകുമാർ കട്ടച്ചൽക്കുഴി, ശാഖാ വൈസ് പ്രസിഡന്റ് ടി. സുധീന്ദ്രൻ, സെക്രട്ടറി സി. ഷാജിമോൻ,വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് സിന്ധു ഗിരിവർദ്ദനൻ, വൈസ് പ്രസിഡന്റ് എൽ. ഉദയകുമാരി തുടങ്ങിയവർ പങ്കെടുത്തു.