kerala-model

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹികാധിഷ്ഠിത സാന്ത്വന പരിചരണം മാതൃകയാക്കാൻ ഹിമാചൽ പ്രദേശ്.എല്ലാ നിയോജക മണ്ഡലങ്ങളിലും പാലിയേറ്റീവ് കെയർ നടപ്പിലാക്കും.ഒരു നിയമസഭാ മണ്ഡലത്തിൽ 70 ഡോക്ടർ,നഴ്സുകൾക്കും പരിശീലനം നൽകും.ആദ്യഘട്ടത്തിൽ 15 ഡോക്ടർമാർക്കും,നഴ്സുകൾക്കും 10 ദിവസത്തെ പരിശീലനം നൽകി. ഹിമാചൽ പ്രദേശ് ആരോഗ്യ മന്ത്രി ധനി രാം ഷാൻഡിലിന്റെ നേതൃത്വത്തിൽ ആരോഗ്യ സെക്രട്ടറി,എൻ.എച്ച്.എം മിഷൻ ഡയറക്ടർ എന്നിവരുടെ സംഘം പാലിയേറ്റീവ് കെയർ ടീമിന്റെ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കിയിരുന്നു. ആദ്യബാച്ച് പരിശീലനം പൂർത്തിയാക്കിയവർക്ക് മന്ത്രി വീണാ ജോർജ് സർട്ടിഫിക്കറ്റ് നൽകി.