മുടപുരം: ക്ഷീര വികസന വകുപ്പ്,ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്,ആറ്റിങ്ങൽ മുനിസിപ്പാലിറ്റി,ഗ്രാമ പഞ്ചായത്തുകൾ,ക്ഷീര സഹകരണ സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ചിറയിൻകീഴ് ബ്ലോക്ക് ക്ഷീര സംഗമം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്തു. വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ജയശ്രി സ്വാഗതം പറഞ്ഞു. മികച്ച ക്ഷീര കർഷകരെ മന്ത്രിയും യുവകർഷകരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗവും ആദരിച്ചു. ക്ഷീര സാന്ത്വനം ഇൻഷ്വറൻസ് ധനസഹായം ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ വിതരണം ചെയ്തു. മണിവിശ്വനാഥ്,പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.രജിത,അബ്‌ദുൽ വാഹീദ്,വി.ലൈജു എന്നിവർ വിവിധ സഹായങ്ങൾ വിതരണം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ ആർ.സിന്ധു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ കവിത സന്തോഷ്,ജോസഫിൻമാർട്ടിൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മോഹനൻ,രാധിക പ്രദീപ്,ജയാ ശ്രീരാമൻ,പി.അജിത തുടങ്ങിയവർ പങ്കെടുത്തു.കന്നുകാലി പ്രദർശനം, ക്ഷീര വികസന സെമിനാർ,ക്ഷീര കർഷകരെ ആദരിക്കൽ എന്നിവയും നടന്നു.