പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നവീകരിച്ച പാറശാല വെറ്ററിനറി പോളിക്ലിനിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ജോജി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അൽവേഡിസ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വിനിത കുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വൈ.സതീഷ്, അനീഷ, സോണിയ, ഷിനി, സീനിയർ വെറ്ററിനറി സർജൻ ഡോ.ടെസി.ഡി.എൽ, സുജാത എന്നിവർ സംസാരിച്ചു.