puraskaram

തിരുവനന്തപുരം:കാസർഗോഡ് കേന്ദ്രീകരിച്ചുള്ള ജയനാദം പബ്ലിക്കേഷൻസിന്റെ 2024ലെ പുരസ്കാരം മന്ത്രി ജി.ആർ.അനിൽ കൃപ ചാരിറ്റീസിന്റെ കൺവീനറും പത്രപ്രവർത്തകയും സാമൂഹ്യപ്രവർത്തകയുമായ പി.സുബിഹാ മാഹീന് കൈമാറി.ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ,കേരള പ്രവാസി സംഘം വൈസ് പ്രസിഡന്റ്‌ കലാപ്രേമി ബഷീർ ബാബു,എസ്.എൻ.ഡി.പി വനിതാ കൺവീനർ ആതിര രതീഷ്,പടവൻകോട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം.എ.റഹീം,സ്നേഹ സാന്ദ്രം ട്രസ്റ്റ് സെക്രട്ടറി ഷീജ സാന്ദ്ര,ഖാലിദ് പൂവൽ,സുമാമത്ത് എന്നിവർ പങ്കെടുത്തു