കുന്നത്തുകാൽ: പെരുങ്കടവിള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് പെരുങ്കടവിള മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന രാപകൽ സമരം പെരുങ്കട ജംഗ്ഷനിൽ ഇന്ന് രാവിലെ 9 മുതൽ വെള്ളിയാഴ്ച രാവിലെ 9 വരെ നടക്കും. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനന്ദൻ മാരായമുട്ടം അദ്ധ്യക്ഷനാകും. എ.ഐ.സി.സി അംഗം നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്യും. ഡി.സി.സി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷ്, പാറശാല ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോൺ, അമ്പലത്തറയിൽ ഗോപകുമാർ, ബ്രമിൻ ചന്ദ്രൻ,മഞ്ജുഷ ജയൻ,കാക്കണം മധു തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 5ന് വിശദീകരണയോഗം മുൻ ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്യും.
കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ, നേമം ഷജീർ, മാരായമുട്ടം എം.എസ്.അനിൽ, വടകര ജയൻ തുടങ്ങിയവർ സംസാരിക്കും.വെള്ളിയാഴ്ച രാവിലെ 9ന് നടക്കുന്ന സമാപന സമ്മേളനം പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എൽ.വി.അജയകുമാർ ഉദ്ഘാടനം ചെയ്യും. വർക്കല അൻവർ, നിർമ്മലകുമാരി, എം.എസ്.പാർവതി തുടങ്ങിയവർ പ്രസംഗിക്കും.