വക്കം: തെറ്റായ പ്രവണതകൾ പുലർത്തുന്ന ഉദ്യോഗസ്ഥരോട് സർക്കാരിന് യാതൊരുവിധ സന്ധിയും ഉണ്ടാവില്ലെന്നും പാലം,റോഡ് പൂർത്തീകരണത്തിൽ വീഴ്ച വരുത്തിയാൽ കൃത്യമായ നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വക്കം, കായിക്കര കടവ് പാലം നിർമ്മാണ ഉദ്ഘാടനവും നിലയ്ക്കാമുക്ക് കായിക്കര കടവ് പണയിൽ കടവ് റോഡിന്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വി.ശശി എം.എൽ.എ, സംസ്ഥാന ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ. രാമു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാബീഗം, ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ,ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി സെക്രട്ടറി എം. പ്രദീപ്,ഏരിയാ കമ്മിറ്റി അംഗം സുനിൽ കുമാർ,അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിറോസ് ലാൽ, അഞ്ചുതെങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാ ബോസ്, വക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ഷാജു,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ.എസ്.ബാബു,എ.എം.സാലി,ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ,വക്കം- അഞ്ചുതെങ്ങ് പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.