p

തിരുവനന്തപുരം: കോൺഗ്രസിൽ അവഗണിക്കാനാവാത്ത സ്വാധീനമുറപ്പിച്ച് മുന്നേറുമ്പോൾ പടനായകരിലൊൾക്ക് സംഭവിച്ച തിരിച്ചടി പാർടിയിലെ യുവ ഗ്രൂപ്പിനെ ആകെ ഉലച്ചു . രാഷ്ട്രീയത്തിലെ ധാർമ്മികതയെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പിൻകരുത്തായി മാറുമെന്ന് മുതിർന്ന നേതാക്കൾ ഏറെ പ്രതീക്ഷിക്കുകയും ചെയ്ത നേതാവാണ് ഇപ്പോൾ വിവാദത്തിൽ കുടുങ്ങി പാർടി പദവിയൊഴിഞ്ഞത്.

നിർണായകമായ പാലക്കാട് ഉപതിരഞ്ഞെടുപ്പിലാണ് യുവ ഗ്രൂപ്പ് എന്നു പിന്നീട് വിശേഷിപ്പിക്കപ്പെട്ട ഭാവിനേതാക്കളുടെ കൂട്ടായ്മ ഉദയം ചെയ്തത്. സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിന്റെപേരിൽ ഡോ. പി. സരിൻ പിണങ്ങിപ്പിരിയുകയും എതിർ സ്ഥാനാർത്ഥിയാവുകയും ചെയ്തതോടെ പാലക്കാട്ടെ വിജയം കോൺഗ്രസിന് അഭിമാനപ്രശ്നമായിരുന്നു. അതുനേടുകയും ചെയ്തു. പിന്നാലെ, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനെതിരായ യുദ്ധത്തിൽ മുന്നണി പോരാളികളായി ഈ യുവനിര.

ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻവർക്കി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സോയ ജോസഫ് , തുടങ്ങിയവരാണ് പാലക്കാട്ട് മണ്ഡലം നിറഞ്ഞ് പ്രവർത്തിച്ചത്. പി.സി.വിഷ്ണുനാഥ്, അൻവർസാദത്ത് , ജ്യോതികുമാർചാമക്കാല തുടങ്ങിയ നേതാക്കൾ ഇവരെ നയിക്കാൻ മുന്നിൽ നിന്നു. പാലക്കാട്, നിലമ്പൂർ ഉപതിരഞ്ഞെടുപ്പുകൾക്കുശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഏറ്റവും പ്രശംസ ചൊരിഞ്ഞതും ഈ യുവകേസരികൾക്കാണ്. എല്ലാവരും ഒറ്റക്കെട്ടായി,ഒരു മനസോടെ പ്രവർത്തിച്ചെന്നും ഇത് ഭാവിയിൽ കോൺഗ്രസിന് വലിയ നേട്ടമുണ്ടാക്കുമെന്നുമുള്ള ഉത്തമ വിശ്വാസം പ്രതിപക്ഷ നേതാവിന് പിന്നാലെ മറ്റു മുതിർന്ന നേതാക്കളും പ്രകടിപ്പിച്ചിരുന്നു. ആ പ്രതീക്ഷകൾ പടർന്നു പന്തലിക്കുന്നതിനിടെയാണ് ഓർക്കാപ്പുറത്തുള്ള അടി.ഇവരെ ബ്രില്യന്റെന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവിനുതന്നെ ഒടുവിൽ തള്ളിപ്പറയേണ്ടിയും വന്നു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നീലപ്പെട്ടി വിവാദമടക്കം വന്നെങ്കിലും കൂട്ടായ്മയുടെ കരുത്തിൽ അതെല്ലാം മറികടന്നു. അതിന് മുമ്പുള്ള മൂന്ന് തിരഞ്ഞെടുപ്പുകളിൽ ഷാഫി പറമ്പിൽ നേടിയതിനേക്കാൾ തിളക്കമുള്ള വിജയമാണ് രാഹുൽ കൈവരിച്ചത്. കെ.പി.സി.സിയുടെ സോഷ്യൽമീഡിയ വിഭാഗത്തിന് ചുക്കാൻ പിടിക്കുകയും തെറ്റിപ്പിരിഞ്ഞ് സി.പി.എം ക്യാമ്പിലെത്തുകയും ചെയ്ത ഡോ.പി.സരിനായിരുന്നു എതിരാളി. എന്നിട്ടും 18,​840 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ ജയിച്ചത്. 2021 -ൽ 3857 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഷാഫിപറമ്പിൽ ജയിച്ച മണ്ഡലത്തിലായിരുന്നു രാഹുലിന്റെ മിന്നുന്ന തേരോട്ടം. അതിന്റെ തിളക്കമാണ് ഇപ്പോൾ നഷ്ടപ്പെട്ടത്.ഷാഫി-രാഹുൽ സഖ്യം കോൺഗ്രസിൽ ഒരു വിഭാഗത്തിന്റെ അതൃപ്തിക്കു പാത്രമായിരുന്നു.എന്നാൽ യുവാക്കൾക്കിടയിൽ വലിയ സ്വാധീനം സൃഷ്ടിക്കാൻ ഇവർക്കു കഴി‌ഞ്ഞു.ഷാഫി കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ചപ്പോഴായിരുന്നു സംഘത്തിന്റെ ഉദയം.

നി​യ​മ​പ​ര​മാ​യി​ ​നേ​രി​ടും​:​ ​രാ​ഹുൽ

പ​ത്ത​നം​തി​ട്ട​:​ ​ഇ​ന്ന​ത്തെ​ ​കാ​ല​ത്ത് ​വ്യാ​ജ​ ​ഓ​ഡി​യോ​ ​നി​ർ​മ്മി​ക്കാ​ൻ​ ​ആ​ർ​ക്കും​ ​ക​ഴി​യു​മെ​ന്ന് ​ഗ​ർ​ഭ​ഛി​ദ്രം​ ​ന​ട​ത്താ​ൻ​ ​യു​വ​തി​യെ​ ​പ്രേ​രി​പ്പി​ച്ചെ​ന്ന​ ​ആ​ക്ഷേ​പ​ത്തെ​പ്പ​റ്റി​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ത​നി​ക്കെ​തി​രെ​ ​പ​രാ​തി​ ​കൊ​ടു​ത്താ​ൽ​ ​നി​യ​മ​പ​ര​മാ​യി​ ​നേ​രി​ടും.​ ​യു​വ​ന​ടി​ ​റെ​നി​ ​ജോ​ർ​ജ് ​എ​ന്റെ​ ​സു​ഹൃ​ത്താ​ണ്.​ ​അ​വ​ർ​ ​എ​നി​ക്കെ​തി​രെ​യാ​ണ് ​പ​റ​ഞ്ഞ​തെ​ന്ന് ​ക​രു​തു​ന്നി​ല്ല.​ ​എ​ഴു​ത്തു​കാ​രി​ ​ഹ​ണി​ഭാ​സ്ക​ർ​ ​വാ​ട്സാ​പ്പ് ​ചാ​റ്റി​ലൂ​ടെ​ ​ബ​ന്ധ​പ്പെ​ടാ​റു​ണ്ടെ​ന്ന് ​അ​വ​രു​ടെ​ ​സു​ഹൃ​ത്തു​ക്ക​ളോ​ട് ​താ​ൻ​ ​പ​റ​ഞ്ഞെ​ന്ന​ ​വെ​ളി​പ്പെ​ടു​ത്ത​ലും​ ​രാ​ഹു​ൽ​ ​നി​ഷേ​ധി​ച്ചു.​ ​ആ​ക്ഷേ​പ​മു​ണ്ടെ​ങ്കി​ൽ​ ​തെ​ളി​യി​ക്കാ​ൻ​ ​ഹ​ണി​ ​ത​യ്യാ​റാ​ക​ണം.​ ​സൈ​ബ​റി​ട​ത്തി​ൽ​ ​ഒ​രു​പാ​ട് ​അ​ധി​ക്ഷേ​പ​ങ്ങ​ൾ​ ​കേ​ൾ​ക്കു​ന്ന​യാ​ളാ​ണ് ​താ​ൻ.​ ​പ​രാ​തി​ ​ന​ൽ​കാ​ൻ​ ​പോ​യാ​ൽ​ ​ഒ​രു​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​ത​ന്നെ​ ​വേ​ണ്ടി​വ​രും.

പൊ​തു​പ​രി​പാ​ടി​യി​ൽ​ ​നി​ന്ന് ​രാ​ഹു​ലി​നെ​ ​മാ​റ്റി

പാ​ല​ക്കാ​ട്:​ ​ഗു​രു​ത​ര​ ​ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ​പി​ന്നാ​ലെ​ ​പൊ​തു​പ​രി​പാ​ടി​യി​ൽ​ ​നി​ന്ന് ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​എം.​എ​ൽ.​എ​ ​യെ​ ​മാ​റ്റി​നി​ർ​ത്തി​ ​പാ​ല​ക്കാ​ട് ​ന​ഗ​ര​സ​ഭ.​ ​പാ​ല​ക്കാ​ട് ​ബ​സ് ​സ്റ്റാ​ൻ​ഡ് ​ഉ​ദ്ഘാ​ട​ന​ ​ച​ട​ങ്ങി​ൽ​ ​നി​ന്ന് ​രാ​ഹു​ൽ​ ​വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ന​ഗ​ര​സ​ഭ​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​അ​ഡ്വ.​ ​ഇ.​കൃ​ഷ്ണ​ദാ​സ് ​ക​ത്ത് ​ന​ൽ​കി.​ന​ഗ​ര​സ​ഭ​യു​ടെ​ ​ഇ​ന്ന​ല​ത്തെ​ ​പ​രി​പാ​ടി​യി​ൽ​ ​വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ.

യൂ​ത്ത് ​കോ​ൺ​ഗ്ര​സ്
ലോം​ഗ് ​മാ​ർ​ച്ച് ​മാ​റ്റി

തൃ​ശൂ​ർ​:​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​പ്ര​സി​ഡ​ന്റ് ​സ്ഥാ​നം​ ​രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ഇ​ന്ന് ​തൃ​ശൂ​രി​ൽ​ ​ന​ട​ത്താ​നി​രു​ന്ന​ ​ലോം​ഗ് ​മാ​ർ​ച്ച് ​മാ​റ്റി​വ​ച്ചു.​ ​വോ​ട്ട് ​കൊ​ള്ള​യ്ക്ക് ​ചൂ​ട്ടു​പി​ടി​ക്കു​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​നെ​തി​രെ​യാ​യി​രു​ന്നു​ ​മാ​ർ​ച്ച്.​ ​പ​റ​വ​ട്ടാ​നി​ ​മു​ത​ൽ​ ​തൃ​ശൂ​ർ​ ​വ​രെ​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​മാ​ർ​ച്ച് ​ന​യി​ക്കു​മെ​ന്നാ​ണ് ​അ​റി​യി​ച്ചി​രു​ന്ന​ത്.​ 26​ലേ​ക്ക് ​മാ​ർ​ച്ച് ​മാ​റ്റി​യ​താ​യി​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ഹ​രീ​ഷ് ​മോ​ഹ​ൻ​ ​അ​റി​യി​ച്ചു.