പാറശാല: എസ്.എൻ.ഡി.പി യോഗം മരിയാപുരം ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിയൻ അഡ്മിനിസ്ട്രേറ്റർ ജയൻ.എസ് ഊരമ്പ് ഉദ്ഘാടനം ചെയ്തു.ശാഖാ ഹാളിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് ധർമ്മരാജൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി സദാനന്ദൻ.എ സ്വാഗതം പറഞ്ഞു.പെൻഷനേഴ്സ് കൗൺസിൽ യൂണിയൻ സെക്രട്ടറി പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കൊറ്റാമം ശാഖ പ്രസിഡന്റ് ശ്രീദേവ് സംഘടനാ സന്ദേശം നൽകി. വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളായി വി.ധർമ്മരാജൻ(പ്രസിഡന്റ്), എ.സദാനന്ദൻ(സെക്രട്ടറി),പി ഹരികുമാർ (വൈസ് പ്രസിഡന്റ്), എസ്.എസ്.മോഹൻകുമാർ (യൂണിയൻ പ്രതിനിധി) എന്നിവരടങ്ങുന്ന 17 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.