p

തിരുവനന്തപുരം: ലൈംഗിക ആരോപണത്തിൽ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പദവി ഒഴിയണോയെന്ന് കോൺഗ്രസ് തീരുമാനിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഹുലിനെതിരെ കേവലം ആരോപണം മാത്രമല്ല. വിവിധ മേഖലകളിൽ നിന്ന് രാജിയാവശ്യം ഉയരുന്നുണ്ട്.

ഒന്നരവർഷം മുൻപ് യുവതി പ്രതിപക്ഷ നേതാവിനോട് വിവരം പറഞ്ഞിട്ടും ശരിയായ നിലപാടെടുത്തില്ല. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളോട് കോൺഗ്രസ് കാട്ടുന്ന സമീപനത്തിന്റെ സാമ്പിളാണിത്.

30 ദിവസം ജയിലിലായാൽ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കണമെന്ന ഭരണഘടനാ ഭേദഗതി രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽ ജയിലിലടച്ച് ഇല്ലാതാക്കാനുള്ള ബോധപൂർവ ശ്രമമാണ്. ബി.ജെ.പിക്കെതിരേ നിലപാടെടുക്കുന്ന മാദ്ധ്യമപ്രവർത്തകരെ രാജ്യദ്രോഹക്കേസെടുത്ത് ഇല്ലാതാക്കുന്നു. വി.സി നിയമനക്കേസിലെ സുപ്രീംകോടതി ഉത്തരവ് ഗവർണർമാരെ ഉപയോഗിച്ച് കാവിവത്കരണം നടപ്പാക്കാനുള്ള കേന്ദ്രനിലപാടിനേറ്റ തിരിച്ചടിയാണ്. കേരളത്തിലും വോട്ടർപട്ടിക കുറ്റമറ്റതാക്കണമെന്നും ഗോവിന്ദൻ പറഞ്ഞു.

വെ​ളി​പ്പെ​ടു​ത്ത​ൽ​ ​ഞെ​ട്ടി​ക്കു​ന്ന​ത്:​ ​കെ.​കെ.​ശൈ​ലജ

ക​ണ്ണൂ​ർ​:​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​നെ​തി​രാ​യ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ​ ​പൊ​തു​സ​മൂ​ഹ​ത്തി​ന്റെ​ ​മ​നഃ​സാ​ക്ഷി​യെ​ ​ഞെ​ട്ടി​ക്കു​ന്ന​തെ​ന്ന് ​കെ.​കെ.​ശൈ​ല​ജ​ ​എം.​എ​ൽ.​എ​ ​ഫേ​സ്ബു​ക്കി​ൽ​ ​കു​റി​ച്ചു.​ ​ഗ​ർ​ഭ​ഛി​ദ്ര​ത്തി​നു​ൾ​പ്പെ​ടെ​ ​നി​ർ​ബ​ന്ധി​ച്ചു​വെ​ന്ന​ ​ഗു​രു​ത​ര​ ​ആ​രോ​പ​ണ​ങ്ങ​ളാ​ണ് ​ഉ​യ​രു​ന്ന​ത്.​ ​സ്ത്രീ​ക​ൾ​ക്കും​ ​പൊ​തു​സ​മൂ​ഹ​ത്തി​നും​ ​വെ​ല്ലു​വി​ളി​യാ​കു​ന്ന​ ​മാ​ന​സി​കാ​വ​സ്ഥ​യ്ക്ക് ​ഉ​ട​മ​യാ​ണ് ​ഇ​യാ​ൾ.​ ​പ​രാ​തി​ക​ൾ​ ​അ​വ​ഗ​ണി​ച്ച​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വം​ ​മ​റു​പ​ടി​ ​പ​റ​യാ​ൻ​ ​ബാ​ദ്ധ്യ​സ്ഥ​രാ​ണ്.​ ​വ​ട​ക​ര​ ​തി​ര​ഞ്ഞെ​ടു​പ്പ് ​സ​മ​യ​ത്ത് ​വ്യാ​ജ​ ​ഐ.​ഡി​ക​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​സ്ത്രീ​ക​ളെ​ ​അ​ധി​ക്ഷേ​പി​ക്കു​ന്ന​ ​സം​ഘം​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലി​ന്റെ​യും​ ​ഷാ​ഫി​ ​പ​റ​മ്പി​ലി​ന്റെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​രാ​ഹു​ൽ​ ​ജ​ന​പ്ര​തി​നി​ധി​യാ​യി​ ​തു​ട​രു​ന്ന​ത് ​കേ​ര​ളാ​ ​നി​യ​മ​സ​ഭ​യ്ക്കാ​കെ​ ​നാ​ണ​ക്കേ​ടെ​ന്നും​ ​ശൈ​ല​ജ​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.