s

തിരുവനന്തപുരം: കാഴ്ചപരിമിതിയെ അതിജീവിക്കാൻ ദീപ്തി ബ്രെയിൽ സാക്ഷരത പഠിതാക്കൾക്ക് നൈപുണി പരിശീലനമൊരുക്കി സാക്ഷരതാമിഷനും അസാപ് കേരളയും. വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള ഫെഡറേഷൻ ഒഫ് ദി ബ്ലൈൻഡ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ സാക്ഷരതാമിഷൻ ഡയറക്ടർ എ.ജി.ഒലീന അദ്ധ്യക്ഷത വഹിച്ചു. അസാപ് കേരള ഫണ്ടിംഗ് വിഭാഗം ഹെഡ് കമാൻഡർ വിനോദ് ശങ്കർ,ട്രെയിനിംഗ് വിഭാഗം ഹെഡ് കൗശൽ ഝാ,കേരള ഫെഡറേഷൻ ഒഫ് ദി ബ്ലൈൻഡ് ജനറൽ സെക്രട്ടറി കെ.എം.അബ്ദുൽ ഹക്കീം,സാക്ഷരതാമിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർ ഡോ.പി മുരുകദാസ്,സാക്ഷരതാമിഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ.ലിജോ പി.ജോർജ്ജ്,അസാപ് കേരള പ്രോഗ്രാം മാനേജർ കാർത്തിക ഭാസ്കർ തുടങ്ങിയവർ പങ്കെടുത്തു. പരിശീലനത്തോടൊപ്പം പത്താംതരം തുല്യത,പ്ലസ് ടു തുല്യത കോഴ്‌സുകളും ലഭ്യമാക്കും.കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 15 പേരാണ് കോഴ്സിന്റെ ഗുണഭോക്താക്കൾ. വിഷയ വിദഗ്ദ്ധരുമായുള്ള ആശയവിനിമയവും ഫീൽഡ് വിസിറ്റും യാത്രകളും കലാപരിപാടികളും ഉൾപ്പെടുത്തിയാണ് പരിശീലനം.