കല്ലമ്പലം: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തും കരവാരം ഗ്രാമ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കിയ ഓണക്കാല പൂവ് - പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം കരവാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജീർരാജകുമാരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിജു അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ അനൂപ് ചന്ദ്രൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് ബിനു നന്ദിയും പറഞ്ഞു.തൊഴിലുറപ്പ് എ.ഇ.അനീഷ് പപ്പൻ പദ്ധതി വിശദീകരണം നടത്തി.വൈസ് പ്രസിഡന്റ് ലതിക പി.നായർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പ്രസീത,കവിത, പഞ്ചായത്തംഗങ്ങളായ ദീപപങ്കജാക്ഷൻ,ഇന്ദിര സുദർശനൻ,ചിന്നു,വിജി വേണു,വത്സല, അബ്ദുൾഖരീം, എം.കെ.ജ്യോതി,കാർഷിക വികസന സമിതി അംഗങ്ങളായ മധുസൂദനകുറുപ്പ്, കരവാരം മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.