naa

കിളിമാനൂർ:ലോക നാട്ടറിവ് ദിനത്തിൽ പഴമക്കാരുമായി സംവദിച്ച്‌ ആരൂർ ഗവൺമെന്റ് എൽ.പി.എസിലെ വിദ്യാർത്ഥികൾ.പഴയതലമുറകൾ അനുഭവങ്ങളിലൂടെ നേടിയ അറിവുകളും ശേഷിപ്പുകളും പുതിയ തലമുറകളിലേക്കു പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ 'പഴമയും പുതുമയും' എന്ന ബാനറിൽ നാട്ടറിവ് ദിനം ആചരിച്ചു. പഴയകാല കാർഷിക ഉപകരണങ്ങളുടെയും അളവുപകരണങ്ങളുടെയും ശേഖരം പരിചയപ്പെടുത്തി ആർ. ഗോപിനാഥൻ കുട്ടികളുമായി സംവദിച്ചു.കലപ്പ, നുകം,മരമടിയുടെ മരം,പറ,പക്ക,ഇടങ്ങഴി, ഉപ്പുമരവി,ഭരണികൾ,കൽപാത്രങ്ങൾ, അറക്കവാൾ,അരിവാൾ തുടങ്ങി അനവധി ഉപകരണങ്ങളും അവയുടെ ഉപയോഗവും കുട്ടികൾക്കായി പരിചയപ്പെടുത്തി.പഴയ കാല കൃഷിഅനുഭവങ്ങളും അറിവുകളും മുതിർന്ന കർഷകൻ ശശിധരൻ നായർ.എൻ കുട്ടികളുമായി പങ്കുവച്ചു. പി.ടി.എ പ്രസിഡന്റ് ജി.ശാലു അദ്ധ്യക്ഷയായ പരിപാടി പ്രഥമാദ്ധ്യാപിക അമരിനാഥ് ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി മിനി.വി.ആർ,എസ്.എസ്.ജി അംഗം എൻ. ശശിധരൻനായർ,എസ്.ആർ.ജി കൺവീനർ ഷൈജു.എസ്.എസ്,അദ്ധ്യാപകരായ ജിൻസി സി,ലതകുമാരി.ജി,ഗിരീഷ് കുമാർ ജി,ആവണി.കെ.എൽ എന്നിവർ സംസാരിച്ചു.