കല്ലമ്പലം: പാവങ്ങൾക്ക് വേണ്ടി കാക്കത്താനി മലയിൽ മിച്ചഭൂമി സമരം നടത്തി ചരിത്രം കുറിച്ച ഭൂസമര നായകനും കേരള നവോത്ഥാന നായകന്മാരിൽ പ്രമുഖനുമായ സമുദായാചാര്യൻ വർക്കല എസ്.കെ.രാഘവന്റെ 129-ാമത് ജയന്തി ആഘോഷം 24 മുതൽ 30 വരെ വിവിധ പരിപാടികളോടെ നടക്കും.
സമാപന സമ്മേളനം ആഗസ്റ്റ് 30 -ന് ആചാര്യ സംഘം കൺവീനർ രാജൻ നഗരൂർ, മലങ്കാവിൽ ഉദ്ഘാടനം ചെയ്യും .സംസ്ഥാന പ്രസിഡന്റ് എം.എ നാണു അദ്ധ്യക്ഷത വഹിക്കും.ശാഖാ സെക്രട്ടറി വി.വേണു സ്വാഗതവും ശാഖാ പ്രസിഡന്റ് സി.ഗോപാലൻ നന്ദിയും പറയും.
ആചാര്യ സംഘം (പി.എസ്.എസ് ) കൂട്ടായ്മ വിവിധ സമുദായ സംഘടനകളുമായി ഒത്തുചേർന്ന് ജയന്തി സന്ദേശ സമ്മേളനങ്ങൾ വിവിധ സ്ഥലങ്ങളിൽ വച്ച് നടത്തും. ഇതിന്റെ ഉദ്ഘാടന സമ്മേളനം 24 ന് ഉച്ചയ്ക്ക് 2ന് പള്ളിക്കലിൽ നടക്കും. 25ന് രാവിലെ നഗരൂർ, 26 ന് ഉച്ചയ്ക്ക് താമരക്കുളം, 27 ന് ഉച്ചയ്ക്ക് വാളകം, 28ന് രാവിലെ വെട്ടിക്കവല, 29 ന് കൊട്ടാരക്കര കുരയിൽ എന്നിവിടങ്ങളിലെ സമ്മേളനത്തിന് ശേഷം 30-ന് സമാപന സമ്മേളനം കാക്കത്താനി മലയിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വിവിധ പരിപാടികളോടെ നടക്കും.