hi

വെഞ്ഞാറമൂട്: മാണിക്കൽ പഞ്ചായത്തിലെ മീനാറയിൽ നിർമ്മിച്ച വി.സുധാകരൻ മെമ്മോറിയൽ മിനി ഇൻഡോർ സ്റ്റേഡിയം മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു. മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, ജില്ലാ പഞ്ചായത്തംഗം കെ.ഷീലാകുമാരി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ലേഖാകുമാരി,ടി.നന്ദു,കെ.സജീവ്,ആർ.സഹീറത്ത് ബീവി, എം.അനിൽകുമാർ,കെ.സരേഷ് കുമാർ,എൻ.എസ്.ജ്യോതിലക്ഷ്മി,സി.പി.എം ഏരിയാ സെക്രട്ടറി ഇ.എ.സലിം,പാട്ടത്തിൽ ഷെരീഫ്,വെമ്പായം അനിൽകുമാർ,എം.എസ്.രാജു,എം.ഡി.ജോയ് തുടങ്ങിയവർ പങ്കെടുത്തു.