തിരുവനന്തപുരം: പ്രിസം പദ്ധതിയുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറേറ്റിലും തിരുവനന്തപുരം ജില്ലാ ഓഫീസിലും ഒഴിവുള്ള സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലിലേക്കുള്ള അഭിമുഖം ഗവ.സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിലെ പി.ആർ.ഡിയിൽ 27ന് രാവിലെ 10ന് നടക്കും. സബ് എഡിറ്റർ പാനലിൽ ജേണലിസം ബിരുദാനന്തര ബിരുദം/ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും ജേണലിസം ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഇൻഫർമേഷൻ അസി.പാനലിൽ ജേണലിസം ബിരുദാനന്തര ബിരുദം/ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും ജേണലിസം ഡിപ്ലോമയുമാണ് യോഗ്യത.