തിരുവനന്തപുരം:ലേണേഴ്സ് ലൈസൻസിന് പഠിക്കാൻ മൊബൈൽ ആപ്പുമായി ഗതാഗതവകുപ്പ്.റോഡ് അടയാളങ്ങൾ,ചോദ്യബാങ്കുകൾ,യഥാർത്ഥ പരീക്ഷയെ അനുകരിക്കുന്ന മോക്ക് ടെസ്റ്റുകൾ എന്നിവ ലഭ്യമാകുന്ന ലീഡ്സ് എന്ന ആപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ പുറത്തിറക്കി.പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പ്രക്രിയ ലളിതമാക്കുകയാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നത്.മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ആപ്പ് ലഭ്യമാകും.വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളിൽ കൺസഷൻ ടിക്കറ്റുകൾ ക്ലെയിം ചെയ്യാനുള്ള സൗകര്യവുമുണ്ട്.ഗതാഗതനിയമ ലംഘനങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ആപ്ലിക്കേഷനായ സിവിക് ഐയും പുറത്തിറക്കി.ഗതാഗതവകുപ്പിന്റെ വെർച്വൽ പി.ആർ.ഒയുടെ മാസ്‌കോട്ടായ ഓഫീസർ മോട്ടുവിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.ആപ്പുകൾ പ്ലേസ്റ്റോറിൽ ലഭ്യമാക്കും.