തിരുവനന്തപുരം: ജി.എസ്.ടി.നിരക്കുകൾ പരിഷ്ക്കരിക്കുന്നത് സംസ്ഥാനത്തിന് 8000കോടിയുടെ വരുമാനനഷ്ടമുണ്ടാക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ അമേരിക്കൻ തീരുവയുണ്ടാക്കുന്ന നഷ്ടം വിലയിരുത്താൻ ചേർന്ന റൗണ്ട് ടേബിൾ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ആസൂത്രണബോർഡ് ഉപാദ്ധ്യക്ഷൻ വി. രാമചന്ദ്രൻ അദ്ധ്യക്ഷനായി. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കെ.എം. ചന്ദ്രശേഖർ, രാജേഷ് അഗർവാൾ, ആർ. രാമകുമാർ തുടങ്ങിയ വിദഗ്ദ്ധർ പങ്കെടുത്തു.ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കെ.ജെ. ജോസഫ് സ്വാഗതവും രജിസ്ട്രാർ ഡോ. എ. സരഫ് നന്ദിയും പറഞ്ഞു.