തിരുവനന്തപുരം: എൻ.ആർ.ഐ കൗൺസിൽ ഒഫ് ഇന്ത്യാവാർഷിക സമ്മേളനവും ഓൾ കേരള ഗൾഫ് റിട്ടേണീസ് ഓർഗനൈസേഷൻ സ്ഥാപക ദിനാഘോഷവും തമ്പാനൂർ ഡിമോറ ഹോട്ടലിൽ രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്തു.എൻ.ആർ.ഐ കൗൺസിൽ വൈസ് ചെയർമാൻ കടയ്ക്കൽ രമേശ് അദ്ധ്യക്ഷത വഹിച്ചു.ചെയർമാൻ പ്രവാസിബന്ധു ഡോ.എസ്.അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. എൻ.ആർ.ഐ ഗ്ലോബൽ അച്ചീവ്മെന്റ്സ് പുരസ്കാരങ്ങൾ പ്രൊഫ.പി.ജെ.കുര്യൻ വിതരണം ചെയ്തു.എൻ.ആർ.ഐ കൗൺസിൽ സീനിയർ വൈസ് ചെയർമാൻ ശശി.ആർ.നായർ,ഡോ.ഗ്ലോബൽ ബഷീർ തുടങ്ങിയവർ സംസാരിച്ചു.